Monday 2 September 2013

അടിമ

 

മനുഷ്യന്‍ മൃഗമാണെന്ന് പറയരുത്
കാരണം മൃഗശാലകള്‍ക്ക് മുമ്പ്‌
മനുഷ്യഅടിമശാലകള്‍ ഉണ്ടായിരുന്നു ... 

Tuesday 2 July 2013

പ്രവാ-സ്വകാര്യം


   

പ്രവാസിക്ക് പകരം 
 
വീട്ടില്‍ തന്‍റെ പഴയ ചെരിപ്പ്‌ കാവലിരിക്കുന്നു !

Wednesday 12 June 2013

അച്ഛന്‍റെ മകന്‍


 

അച്ഛന്‍റെ ചൂണ്ടുവിരല്‍ പിടിച്ചു നടന്ന് വളര്‍ന്ന മകന്‍
അവസാനമായി പിടിച്ചത്‌ മരിച്ച അച്ഛന്‍റെ തള്ളവിരലില്‍...
അവിടെയിപ്പോഴും  മഷിയൂറിക്കിടക്കുന്നു ...

Saturday 8 June 2013

ഉപായം



അച്ഛനും അമ്മയ്ക്കും
വിഷം നല്‍കാന്‍ പാടില്ല ..
അത് പാപമാണ് ..
അത് കൊണ്ട് അവന്‍ പതിവായി
ചിക്കനും മട്ടനും ബീഫും
മധുരപലഹാരങ്ങളും
വാങ്ങിക്കൊടുക്കുന്നു ...
ഇപ്പോള്‍ അതും ഒരു ഉപായമാണല്ലോ...! 

Friday 7 June 2013

നമ്മള്‍

 


ആദ്യം 'കടവുളേ '...
പിന്നെ 'ഡെവിളേ '....

(നമ്മള്‍ ചെകുത്താന്‍റെ മന്ത്രവാദം തേടിപ്പോകുന്ന
ദൈവവിശ്വാസികള്‍ ) 

Tuesday 4 June 2013

ഉപ്പൂപ്പാ ...




ന്റുപ്പൂപ്പാക്ക് ഒരു ച്ചുക്കൂണ്ടാര്‍ന്നില്ല ...
ഉമ്മൂമ്മ പാത്തുമ്മാക്ക് ആടൂണ്ടാര്‍ന്നില്ല ...
എനിക്കോ ഒരു ബാല്യകാലസഖിയുമുണ്ടാര്‍ന്നില്ല ...

Sunday 2 June 2013

വിശ്വാസം

 

മഴക്ക് വേണ്ടി
 പ്രാര്‍ത്ഥിക്കാന്‍ പോയവരാരും
കുടയെടുത്തില്ല ...
വിശ്വാസം ..അതല്ലേ എല്ലാം ..!